കോഴിക്കോട്: സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ ഈസ്റ്റ്ഹില്ലിൽ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി ടി.വി. നൽകി.
ട്രസ്റ്റ് ചെയർമാൻ കെ.വി. സുബ്രഹ്മണ്യൻ വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.പി. സലീമിന് ടി.വി കൈമാറി. കെ.ഡി.എഫ്(ഡി) ജില്ലാ പ്രസിഡന്റ് പി.ടി. ജനാർദ്ദനൻ, എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി എ.പി. സഞ്ജയ്‌സിംഗ്, വാർഡ് ജനറൽ സെക്രട്ടറി ബാബു പരുത്തിക്കാട്, പതിനാറാം ബൂത്ത് പ്രസിഡന്റ് കിഷോർ, ശ്രീശാന്ത് എന്നിവർ പങ്കെടുത്തു.