ronald
റൊണാൾഡ് സിംഗ്

കോഴിക്കോട് : നെറോക്ക എഫ്.സിയുടെ സ്ട്രൈക്കർ റൊണാൾഡ് സിംഗിനെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കി. മണിപ്പൂർ സ്വദേശിയായ റൊണാൾഡ് സിംഗ് നെറോക്കയ്ക്ക് വേണ്ടി 17 ഐ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൂന്നു ഗോളുകൾ നേടിയിരുന്നു. ഗോകുലത്തിനെതിരായ ആദ്യ മത്സരത്തിൽ തന്നെ സ്കോർ ചെയ്തിരുന്നു അദ്ദേഹം.

ഗോകുലത്തിനു ഒപ്പം ചേർന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും കോഴിക്കോട് കോർപറേഷൻ ഗ്രൗണ്ട് തന്റെ ഭാഗ്യഗ്രൗണ്ടാണെന്നും റൊണാൾഡ് പറഞ്ഞു.

റൊണാൾഡ് ടീമിന് മുതൽക്കൂട്ടാകുമെന്ന് ഗോകുലം കേരളം എഫ്.സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.