img202007
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയ കൂമ്പാറ ഹയർ സെക്കൻഡറി സ്കൂളിലെവിദ്യാർത്ഥികൾ

മുക്കം: ഹയർ സെക്കൻഡറി പരീക്ഷയിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് ഉജ്ജ്വല വിജയം. സയൻസിൽ നൂറ് ശതമാനം, കൊമേഴ്‌സിൽ 99%, ഹുമാനിറ്റീസിൽ 97% വും വിജയം നേടി. പരീക്ഷ എഴുതിയ 178 വിദ്യാർത്ഥികളിൽ 175 പേരും ഉപരി പഠനത്തിന് യോഗ്യരായി. ഒൻപത് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവരുടേയെല്ലാം പരിശ്രമമാണ് നേട്ടത്തിന് കാരണമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.