maram
കാഞ്ഞിരോളി പീടിക റോഡിൽ പൊട്ടിവീണ മരം നാട്ടുകാർ വെട്ടിമാറ്റുന്നു

കുറ്റ്യാടി: കുറ്റ്യാടി-വയനാട് സംസ്ഥാന പാതയിൽ കാഞ്ഞിരോളി വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ രാവിലെ കാറ്റിൽ മരം പൊട്ടിവീണു. നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും ചേർന്ന് തടസം നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഷമീം അലങ്കാർ, ഇ. മുഹമ്മദ് ബഷീർ, പി.കെ. ഹമീദ്, ബഷീർ നരയങ്കോടൻ, ടി.കെ.വി ഫൈസൽ, ടി.പി. മുനീർ, അഷറഫ് പാലക്കുനി, പി.കെ. ഫൈസൽ, സത്താർ തുടങ്ങിയവർ നേതൃത്വം നൽകി.