abduhaji
കെ.വി.അബ്ദുഹാജി

നന്തിബസാർ: പൗരപ്രമുഖനും ടൗണിലെ വ്യാപാരിയുമായിരുന്ന കാട്ടിൽവളപ്പിൽ അബ്ദുഹാജി (94) നിര്യാതനായി. നന്തി ജാമിഅഃ ദാറുസ്സലാം ഉപാദ്ധ്യക്ഷനായിരുന്നു. മഹല്ല് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നന്തി ദാറുസ്സലാമിന്റെ സ്ഥാപകൻ നന്തിയിൽ മുഹമ്മദ് മുസ്ല്യാർക്കൊപ്പം സ്ഥാപനത്തിന്റെവളർച്ചയിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

ഭാര്യ: നഫീസ. മക്കൾ; സുബൈദ, ഷക്കീല, ആരിഫ. മരുമക്കൾ: അബ്ദുൽഹമീദ് ( മൂടാടി), പരേതരായ പി.കെ.മൊയ്തു, എ.കെ.അബുബക്കർഹാജി.