മുക്കം: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി മുക്കത്തും കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംംഭിച്ചു. 20 രൂപയ്ക്ക് ഉച്ചയ്ക്ക് ഊൺ നൽകുന്ന ഹോട്ടലാണിത്. ജോർജ് എം. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ലീല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി ശ്രീധരൻ, കൗൺസിലർ ഉഷാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു രാഘവൻ എന്നിവർ സംബന്ധിച്ചു.