memunda
മേമുണ്ട കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വടകര: മേമുണ്ട അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ലത റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ പോക്കർ ആദ്യ നിക്ഷേപം നൽകി. സീനിയർ ഇൻസ്‌പെക്ടർ സുരേഷ് ബാബു ഹരിതം സഹകരണ പദ്ധതിയുടെ വൃക്ഷ തൈ വിതരണം ചെയ്തു. പ്രസിഡന്റ് ടി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി. പ്രദീപ്‌, രാധാകൃഷ്ണൻ, സി.പി വിശ്വനാഥൻ, സത്യൻ കണയാങ്കണ്ടി എന്നിവർ സംസാരിച്ചു. എൻ.ബി പ്രകാശൻ സ്വാഗതവും വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.