ബാലുശ്ശേരി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനം ജനങ്ങളിലെത്തിക്കാൻ ബാലുശ്ശേരിയിൽ ജനകീയ ആരോഗ്യ സമിതി(ജാസ്) രൂപീകരിച്ചു. മാർക്കറ്റിലെ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി എസ്.ഐ കെ.എം. സന്തോഷ് മോൻ സംസാരിച്ചു. വാർഡ് അംഗം റീജ കണ്ടോത്ത് കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി അവതാരകൻ പ്രകാശ് കരുമല സ്വാഗതം പറഞ്ഞു. എരമംഗലം സി.എച്ച്.സി.യിലെ ജെ.എച്ച്.ഐ. ഷാജീവ് കുമാർ, ആശാ വർക്കർ പ്രേമ കുനിയൻ കണ്ടി, മുൻ വാർഡ് മെമ്പർ വി. ജിതേഷ്, വ്യാപാരി പ്രതിനിധികളായ സി.കെ. ബഷീർ, ഇ.കെ അഷ്റഫ്, പൊതു പ്രവർത്തകരായ റഹീം കൊല്ലങ്കണ്ടി, ടി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു. പൃഥ്വിരാജ് മൊടക്കല്ലൂർ നന്ദി പറഞ്ഞു. നോട്ടീസും സർജിക്കൽ മാസ്കും വിതരണം ചെയ്തു. ഇനി വീടുകളിൽ സന്ദേശമെത്തിക്കുകയും നിയമ ലംഘനങ്ങൾ അധികാരികളെ അറിയിക്കുകയും ചെയ്യും.