കോഴിക്കോട്: ഉള്ളിയേരി പഞ്ചായത്തിലെ കക്കഞ്ചേരി പൂമഠത്തിൽ മരുതോളിതാഴെ ജി.യു.പി സ്കൂൾ റോഡ് പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണം. പഞ്ചായത്തിന്റെ ആറ് ലക്ഷം രൂപയും ചെലവഴിക്കും. വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമഠത്തിൽ, ശങ്കരൻ കുന്നത്ത്, കെ.കെ സത്യൻ, മാധവൻ കോളങ്ങാട്ട് എന്നിവർ പങ്കെടുത്തു.