കൊടിയത്തൂർ: നവീകരിച്ച നടക്കൽ കുയ്യിൽ- കോട്ടമ്മൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ഗിരീഷ് കാരക്കുറ്റി, മഹല്ല് ഖാസി എം.എ അബ്ദുസലാം, റസാക്ക് കൊടിയത്തൂർ, അബ്ദു ചാലിയാർ, അമീൻ എം.എ, എ.എം ബഷീർ, മുസ്തഫ ചേപ്പാലി, ചേക്കുട്ടി കാരക്കുറ്റി, റഷീദ് ചിക്കിടിയിൽ, മുഹമ്മത് എടക്കണ്ടി എന്നിവർ സംബന്ധിച്ചു.