കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടി പി. വസുന്ധര. സയൻസ് വിഭാഗത്തിലാണ് ദേശീയ ചെസ് താരം കൂടിയായ വസുന്ധരയുടെ നേട്ടം. മലപ്പുറം നഗരസഭയിൽ ഹെൽത്ത് സൂപ്പർവൈസറായിരുന്ന തിരുവണ്ണൂർ പാലാട്ട് സ്വദേശി സുബ്രഹ്മണ്യൻ കല്ലായിയുടെയും എൽ.ഐ.സി കോഴിക്കോട് ഡിവിഷൻ ഓഫീസിലെ ബിന്ദു സരിതയുടെയും മകളാണ്. കോട്ടയം കന്നാനം കെ.ഇ സ്കൂൾ വിദ്യാർത്ഥിനിയാണ്.