കോഴിക്കോട് : കേരളത്തിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് വഴിയരികിലെ അനധികൃത മത്സ്യ, പച്ചക്കറി, ഭക്ഷണ വിൽപ്പന നിരോധിച്ചുള്ള സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എ.ശ്യാംസുന്ദർ ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾ, പൊലീസ്, പി.ഡബ്ല്യു.ഡി, നാഷണൽ ഹൈവേ അധികൃതർ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവർ നടപടിയെടുക്കണം.
ലോക്ക് ഡൗൺ വന്നതോടെ അനധികൃത കച്ചവടക്കാർ ദിനംപ്രതി വർദ്ധിക്കുകയാണ്. തിരക്കുള്ള റോഡുകളിലെ വഴിയോര കച്ചവടം ഗതാഗത കുരുക്കിനും അപകടത്തിനും കാരണമാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ക്ലീൻ കേരള ക്യാമ്പയിൻ ഒരു വശത്ത് നടത്തുമ്പോൾ പരിസര മലിനീകരണത്തിന് കാരണമാകുന്ന കച്ചവടങ്ങളും തട്ടുകടകളും ഒഴിപ്പിക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.