കോഴിക്കോട്: ജില്ലയിൽ കൊവിഡ് ആശങ്ക ഏറുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി രോഗികളുടെ എണ്ണം 26 ആയി കുറഞ്ഞെങ്കിലും 22 പേർക്കും സമ്പർക്കത്തിലൂടെയാണെന്നത് ഭീതി പരത്തുന്നു. 9 പേർ രോഗമുക്തി നേടി. ജൂലായ് 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളിൽ ആന്റീജൻ ടെസ്റ്റ് നടത്തിയ 19 പേർക്കും കല്ലായി സ്വദേശിനിയുമായുണ്ടായ സമ്പർക്കം വഴി ഒരാൾക്കും മണിയൂരിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കം
പുരുഷൻ (54) മണിയൂർ, പുരുഷൻ (33) കൊടുവളളി, പുരുഷൻ (32) ഏറാമല, പുരുഷൻ, (35) ഏറാമല, പുരുഷൻ (42) വടകര, പുരുഷൻ (38) വടകര, പുരുഷൻ (47) ഏറാമല, പുരുഷൻമാർ ( 27, 42, 29 വയസ്) തൂണേരി. സ്ത്രീകൾ (32,23,58,35 വയസ്) തൂണേരി. ഒരുവയസുള്ള ആൺകുട്ടി, തൂണേരി. 65 വയസുളള പുരുഷൻ, 30 വയസ്സുളള സ്ത്രീ നാദാപുരം. പുരുഷൻമാർ (27, 63 വയസ്) പുറമേരി. കോർപ്പറേഷൻ പരിധിയിലെ കല്ലായി സ്വദേശി (37).കല്ലായി പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആൾ. 14 ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രത്യേക സ്രവ പരിശോധനയിൽ പോസിറ്റീവായി.15 വയസ്സുളള പെൺകുട്ടി, 10 വയസ്സുളള ആൺകുട്ടി(മണിയൂർ സ്വദേശികൾ). മണിയൂരിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവർ.
പുറമെ നിന്ന് എത്തിയവർ
കല്ലായി സ്വദേശിനി (18) സൗദിയിൽ നിന്ന് കോഴിക്കോടെത്തി. സ്രവ പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ.വടകര മുനിസിപ്പാലിറ്റി സ്വദേശിനി (24). ബംഗളൂരുവിൽ നിന്ന് വടകരയിലെത്തി. വടകര ആശുപത്രിയിലെ സ്രവ പരിശോധനയിൽ പോസിറ്റീവ്. ഇരിങ്ങൽ പയ്യോളി സ്വദേശി (39). ഖത്തറിൽ നിന്ന് കോഴിക്കോടെത്തി.വടകര ആശുപത്രിയിലെ സ്രവ പരിശോധനയിൽ പോസിറ്റീവ് ഉണ്ണികുളം സ്വദേശിനി (44): സൗദിയിൽ നിന്ന് കോഴിക്കോടെത്തി. റാപിഡ് ടെസ്റ്റിലും മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലും പോസിറ്റീവ്.
രോഗമുക്തർ
എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന 53, 37 വയസുള്ള കോർപ്പറേഷൻ സ്വദേശിനികൾ.3,15 വയസുള്ള ആൺകുട്ടികൾ, 6 വയസുളള പെൺകുട്ടി(കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ). 44 വയസുള്ള ഏറാമല സ്വദേശി. ഒഞ്ചിയം സ്വദേശി (65), ഉണ്ണികുളം സ്വദേശി (52), പേരാമ്പ്ര സ്വദേശി (47).