കുറ്റ്യാടി: മണിയൂർ ഗ്രാമപഞ്ചായത്തിനെ മുന്നറിയിപ്പില്ലാതെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക പുറത്തുവിടണമെന്നും പാറക്കൽ അബ്ദുള്ള എം .എൽ.എ ആവശ്യപ്പെട്ടു.കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് മണിയൂരിലെ വിവിധ പ്രദേശങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിച്ചുവെന്ന പരാതി ആരോഗ്യ വകുപ്പ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.