കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തരായി. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൊണ്ടർനാട് സ്വദേശിയുടെ സമ്പർക്കത്തിലുള്ള 10 പേർക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പർക്കം വഴി കോവിഡ് പകർന്നത്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 268 ആയി. ഇതുവരെ രോഗമുക്തർ 109. ഒരു മരണം. നിലവിൽ രോഗം സ്ഥിരീകരിച്ച് 158 പേർ ചികിൽസയിലുണ്ട്. ഇതിൽ 153 പേർ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ചികിത്സയിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ:
ജൂലൈ ആറിന് ഒമാനിൽ നിന്നു വന്ന് 15 മുതൽ ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി (49), ജൂലൈ 15 ന് ആന്ധ്രപ്രദേശിൽ നിന്നു വന്ന മുട്ടിൽ സ്വദേശി (35), സൗദിയിൽ നിന്നു വന്ന മേപ്പാടി സ്വദേശി (57), ജൂൺ 26 ന് ദുബായിയിൽ നിന്നു വന്ന സുഗന്ധഗിരി സ്വദേശി (24),
ജൂലൈ 14ന് കുടകിൽ നിന്നു വന്ന കോട്ടത്തറ സ്വദേശി (30), ജൂലൈ 10 ന് സൗദിയിൽ നിന്നു വന്ന കണിയാമ്പറ്റ സ്വദേശി (33), ജൂലൈ 14ന് ബംഗളുരുവിൽ നിന്ന് വന്ന് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വെള്ളമുണ്ട സ്വദേശി (26), മൂപ്പൈനാട് സ്വദേശി (40), മീനങ്ങാടി സ്വദേശി (39), കോട്ടത്തറ സ്വദേശി (30), വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലായിരുന്ന മൂപ്പൈനാട് സ്വദേശി (26), ഗൂഡല്ലൂർ സ്വദേശികൾ (58, 22, 22), ജൂലൈ 13 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എടവക സ്വദേശി 32 കാരന്റെ കൂടെ ബംഗളുരുവിൽ നിന്ന് വന്ന മൂന്നു വയസ്സുകാരി, ജൂലൈ നാലിന് കോഴിക്കോട് നാദാപുരത്ത് നിന്ന് വന്ന പീച്ചങ്കോട് സ്വദേശി (50), കർണാടകയിൽ നിന്ന് വന്ന് ജൂലൈ 11 മുതൽ ചികിത്സയിലുള്ള തൊണ്ടർനാട് സ്വദേശി 38 കാരന്റെ സമ്പർക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശി (46), തൊണ്ടർനാട് സ്വദേശികളായ 20 കാരൻ, 1, 4 വയസ്സുള്ള രണ്ട് കുട്ടികൾ, 54, 30 വയസ്സുള്ള രണ്ട് സ്ത്രീകൾ, 33, 62, 30, 18 വയസ്സുള്ള നാല് പുരുഷന്മാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തരായവർ:
ജൂലൈ 9 മുതൽ ചികിത്സയിലുള്ള പേരിയ സ്വദേശി (20), ജൂലൈ 8 മുതൽ ചികിത്സയിലുള്ള മാടക്കര സ്വദേശി (43), ജൂലൈ 7 മുതൽ ചികിത്സയിലുള്ള കൽപ്പറ്റ സ്വദേശി (28), ജൂലൈ 8 മുതൽ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശി (52) എന്നിവരാണ് സാമ്പിൾ പരിശോധന നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടത്.
153 പേർ കൂടി നിരീക്ഷണത്തിൽ
നിലവിൽ നിരീക്ഷണത്തിലുള്ളത് 3442 പേർ
243 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
പരിശോധനയ്ക്കയച്ചത് 12602 സാമ്പിളുകൾ
ഫലം ലഭിച്ചത് 10737
10469 നെഗറ്റീവും 268 പോസിറ്റീവും