തിരുവമ്പാടി: കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ ഈ വർഷം കർക്കടക വാവ് ബലിതർപ്പണം ഉണ്ടായിരിക്കില്ല. രാമായണ മാസ പൂജയും മറ്റ് പൂജകളും നടത്താനാഗ്രഹിക്കുന്ന ഭക്തർ 7034343470 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് പി.കെ.സജീവ് അറിയിച്ചു.