തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സംരക്ഷത്തിനുള്ള അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ പരിസ്ഥിതിലോല മേഖലയിൽ നിന്ന് കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും, തോട്ടങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് (ഐ) നേതൃയോഗം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ഇടതു സർക്കാർ സ്വീകരിക്കുന്ന നിലപാട് പൂർണ്ണമായും കർഷക ദ്രോഹപരമാണ്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മില്ലി മോഹൻ, ഫിലിപ്പ് പാമ്പാറ, ടി.ജെ .കുര്യാച്ചൻ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ടോമി കൊന്നക്കൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജുബിൻ മണ്ണുകുശുമ്പിൽ, എ.കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.