പയ്യോളി:തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. പയ്യോളി നഗരസഭാ 12ാം ഡിവിഷനിലെ കളത്തിൽ തഴ അമ്മാളു അമ്മ (82), കാവിൽ ബാലകൃഷ്ണൻ (54 )എന്നിവർക്കാണ് കടിയേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് അമ്മാളു അമ്മയ്ക്ക് കടിയേറ്റത്.വൈകീട്ട് 5 മണിയോടെ ബാലകൃഷ്‌ണനും കടിയേറ്റു. ടൗണിലെ ബാങ്കിന്റെ വനിതാ കളക്ഷൻ ഏജന്റിന്റെ ബാഗ് നായ കടിച്ചു കീറി. ഏജന്റ്‌ കടിയേൽക്കാതെ രക്ഷപ്പെട്ടു.