കൊയിലാണ്ടി: പച്ചക്കറി മാർക്കറ്റിൽ സാധനങ്ങൾ കൊണ്ടുവന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊയിലാണ്ടി പച്ചക്കറി-മത്സ്യ മാർക്കറ്റുകൾ അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം കൊയിലാണ്ടി നഗരസഭയും പൊലീസുമാണ് മാർക്കറ്റ് അടച്ചിടാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയത്. ഒരാഴ്ച മുമ്പ് വയനാട്ടിൽ നിന്ന് നേന്ത്രക്കായ കൊണ്ടുവന്ന ലോറി ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ള10 പേർ ക്വാറന്റൈനിൽ പോയിരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു ജനങ്ങൾ. കൊയിലാണ്ടി ഹാർബർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.