കുറ്റ്യാടി: ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സേനയായ കുറ്റ്യാടി എമർജൻസി ടീമിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കുറ്റ്യാടി സി.ഐ വിനോദിൽ നിന്ന് എമർജൻസി ടീം രക്ഷാധികാരി പി.കെ ഹമീദ് ഏറ്റുവാങ്ങി. ചെയർമാൻ ഷമീം കുറ്റ്യാടി, കൺവീനർ സുഹൈർ പാലേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൗഷിദ് കുറ്റ്യാടി, ഷഹീർ പാറക്കടവ്, സഫീർ കക്കോടൻ എന്നിവർ പങ്കെടുത്തു.