പേരാമ്പ്ര: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വാഹന സൗകര്യം കുറഞ്ഞ മുതുകാട്, ചെമ്പനോട എന്നിവിടങ്ങളിൽ പഞ്ചായത്ത് ഓഫീസിന്റെ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തിക്കും. ബുധനാഴ്ചകളിൽ മുതുകാടും വ്യാഴാഴ്ചകളിൽ ചെമ്പനോടയും അവശ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അപേക്ഷകൾ സ്വീകരിക്കും. എല്ലാ സേവനങ്ങൾക്കും ജനപ്രതിനിധികളെ കാണാൻ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ സൗകര്യമൊരുക്കി. സ്റ്റേഡിയങ്ങളിലെയും കളിസ്ഥലങ്ങളിലെയും കളികൾ നിരോധിച്ചു. പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷകൾ മെമ്പർമാരെയോ വാർഡ് സമിതി കൺവീനർ മാരെയോ ഏൽപിച്ചാൽ മതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് കെ. സുനിൽ, സെക്രട്ടറി അനിഷ് അരവിന്ദ് എന്നിവർ അറിയിച്ചു.