കോഴിക്കോട്: റബർ ആക്ട് പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എം.കെ . രാഘവൻ എം.പി ആവശ്യപ്പെട്ടു. ആഭ്യന്തര റബർ ഉല്പാദനത്തിന്റെ 92.16 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നത്. കേരളത്തിലെ കാർഷിക മേഖലയിൽ 20.31 ശതമാനവും റബർ കൃഷിയാണ്. ഈ മേഖലയിൽ 10 ലക്ഷത്തോളം പേരാണ് കർഷകരായിട്ടുള്ളത്.വിദേശ ഇറുക്കുമതിയോടെ ഉണ്ടായ വിലയിടിവിൽ കേരളത്തിലെ റബർ കർഷകർ ദുരിതത്തിലാണെന്നും പ്രധാനമന്ത്രിക്കും,.. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും അയച്ച കത്തിൽ വ്യക്തമാക്കി.