മുക്കം മുത്തേരിയിൽ രാമൻകുട്ടിയുടെ കിണർ ഇടിഞ്ഞത് നഗരസഭ ചെയർമാനും കൗൺസിലർമാരും സന്ദർശിക്കുന്നു
മുക്കം: കനത്ത മഴയിൽ മുക്കത്തിനടുത്ത് മുത്തേരിയിൽ രാമൻകുട്ടിയുടെ വീട്ടുകിണർ ഇടിഞ്ഞുതാണു. ആൾമറയും പമ്പ് സെറ്റുകളും കിണറിലേക്ക് താണു. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, കൗൺസിലർമാരായ ടി.ടി.സുലൈമാൻ, ഇ.പി .അരവിന്ദൻ എന്നിവർ സ്ഥലം സന്ദർശിച്ചു.