venda
ഏ​റ്റ​വും​ ​നീ​ളം​ ​കൂ​ടി​യ​ ​വെ​ണ്ട

മാ​ന​ന്ത​വാ​ടി​:​ ​അ​റി​യ​പ്പെ​ട്ടി​ട്ടു​ള്ള​തി​ൽ​ ​ഏ​റ്റ​വും​ ​നീ​ളം​ ​കൂ​ടി​യ​ ​വെ​ണ്ട​യ്ക്ക​ ​വ​യ​നാ​ട്ടി​ൽ.​ 2​I​ ​ഇ​ഞ്ചാ​ണി​തി​ന്റെ​ ​നീ​ളം.​ ​മാ​ന​ന്ത​വാ​ടി​യി​ലെ​ ​ജൈ​വ​ക​ർ​ഷ​ക​നാ​യ​ ​ത​ച്ച​റോ​ത്ത് ​ബാ​ബു​വി​ന്റെ​ ​കൃ​ഷി​യി​ട​ത്തി​ലാ​ണ് ​ഈ​ ​നീ​ള​ൻ​ ​വെ​ണ്ട​യ്ക്ക​യു​ള്ള​ത്.​
​'​ആ​ന​ക്കൊ​മ്പ​ൻ​'​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​വെ​ണ്ട​യു​ടെ​ ​വി​ത്തു​ക​ൾ,​ ​ബാ​ബു​ ​പേ​രാ​മ്പ്ര​യി​ലെ​ ​സ​ഹോ​ദ​ര​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​കൊ​ണ്ടു​വ​ന്ന് ​ന​ടു​ക​യാ​യി​രു​ന്നു.​ ​വി​ത്തി​ന് ​വേ​ണ്ടി​ ​നി​ർ​ത്തി​യ​ ​വെ​ണ്ട​യ്ക്ക​ ​'​നി​ർ​ത്താ​തെ​'​ ​വ​ള​രു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​ബി​നോ​യി​യെ​ ​വി​വ​ര​മ​റി​യി​ച്ചു.​ ​
ആ​ള് ​ചി​ല്ല​റ​ക്കാ​ര​ന​ല്ലെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ ​കൃ​ഷി​ ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​"​ലിം​കാ​ ​ബു​ക്ക് ​ഓ​ഫ് ​റെ​ക്കോ​ർ​ഡ്സി​"​ ​ൽ​ ​ഇ​ടം​നേ​ടു​ന്ന​തി​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ക​യാ​ണ്.
കോ​ഫി​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്തു​ന്ന​ ​പ​ശു​ക്ക​ളു​ടെ​ ​ചാ​ണ​ക​മാ​ണ് ​വ​ള​മാ​യു​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ത​ക്കാ​ളി,​ ​കാ​ബേ​ജ്,​ ​ചീ​ര,​ ​മു​ള​ക്,​ ​കാ​ര​റ്റ്,​ ​ബീ​റ്റ്‌​റൂ​ട്ട്,​ ​മു​രി​ങ്ങ,​ ​പ​യ​ർ,​ ​വ​ഴു​ത​ന​ ​തു​ട​ങ്ങി​യ​വ​യൊ​ക്കെ​ ​ഈ​ ​ജൈ​വ​ക​ർ​ഷ​ക​ൻ​ ​വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​സ്വ​ന്ത​മാ​യു​ണ്ടാ​ക്കു​ന്നു​ണ്ട്.