ddd
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ പുതിയ കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി സരീഷ്, പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാർ, കൃഷി ഓഫീസർ ഇ.കെ. ജിജിഷ എന്നിവർ സംസാരിച്ചു. 23 ലക്ഷം രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം പണിതത്.