പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരിയിൽ ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്തയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.

പാലേരിയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗിയുടെ സമ്പർക്കത്തിൽ പെട്ട വ്യാപാരസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാൻ എത്തിയ ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ എ.ടി. പ്രമീള, ജെ.എച്ച്‌.ഐ ഷാജി എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത വ്യക്തിയെ പിടികൂടാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. വനിത ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരനെതിരെ കർശന നടപടിയെടുക്കണം. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ കൂത്താളി പി.എച്ച്‌.സിയിലെ ജീവനക്കാരനെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടിയ സി.പി.എമ്മും പൊലീസും ഈ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കാനാണ് നോക്കുന്നത്. ഇത് അനുവദിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞു.