lions
കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്രത്തിന് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബിന് പുതിയ ഭാരവാഹികളായി. യോഗത്തിൽ പ്രസിഡന്റ് കേണൽ കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണർ കെ. സുജിത്ത് മുഖ്യാതിഥിയായി. ഭാരവാഹികൾ: കെ. ഗോപിനാഥ് (പ്രസിഡന്റ്), ഹരീഷ് മറോളി(സെക്രട്ടറി), പി. ശിവദാസൻ (ട്രഷറർ). യോഗത്തിൽ കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്രത്തിന്ന് ലാപ്‌ടോപ്പ് നൽകി. കെ.കെ. വിനോദ്, പി. സുധീർ കുമാർ, വി. മുരളീകൃഷ്ണൻ പുത്തൻപുരയിൽ, ബിജു തുടങ്ങിയവർ കെ. ഗോപിനാഥിൽ നിന്നും ഏറ്റുവാങ്ങി. കെ.കെ. സുരേഷ് ബാബു. സി. ജയപ്രകാശ്, കെ.എൻ. ജയപ്രകാശ്, എം.വി. മനോഹരൻ, പി.വി. വേണു, ശാന്താ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.