പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന എം.ജി. നാരായണൻ നായരെ വിളയാട്ടുകണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയം ഓൺലൈൻ യോഗം അനുസ്മരിച്ചു. ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. വി. ഗോപി, ശ്രീധരൻ കാളംകുളത്ത്, സി.കെ. ബാലകൃഷ്ണൻ, കെ.സി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.