കോഴിക്കോട്: ജില്ലയിൽ ഇന്നലെ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാണിമേൽ, കോഴിക്കോട് കോർപ്പറേഷൻ, തിരുവങ്ങൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽ നടന്ന ആന്റീജൻ ടെസ്റ്റിൽ 17 പേർക്ക് പോസിറ്റീവാണ്.ഉറവിടമറിയാത്ത ഒരാളും ഇന്നലെ രോഗബാധിതരുടെ പട്ടികയിലുണ്ട്. ഇയാൾ പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് പിടിപെട്ടു. സമ്പർക്കത്തിലൂടെ രോഗബാധിതരായവർ കൂടുതലും വാണിമേൽ സ്വദേശികളാണ്.11പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നടക്കുമ്പോഴും സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയർത്തുന്നു.

സമ്പർക്ക രോഗികൾ

25, 31, 25, 92, 60, 64, 53, 23,13, 2,11 വയസുളള വാണിമേൽ സ്വദേശികൾ.

52, 65, 52 വയസുളള കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ളവർ.

43, 32 വയസുളള തിരുവങ്ങൂർ സ്വദേശികൾ.

47 വയസുളള കൊയിലാണ്ടി സ്വദേശി.

45, 34, 12 വയസുളള വില്യാപ്പള്ളി സ്വദേശികൾ (ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും വില്യാപ്പള്ളിയിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം)
18 വയസുളള ചോറോട് സ്വദേശി.
53, 44, 35 വയസുള്ള സ്ത്രീകൾ.(വടകര പോസിറ്റീവായ വ്യക്തിയുടെ കുടുംബാംഗങ്ങൾ).
35 വയസുളള കാരപ്പറമ്പ് സ്വദേശി.(എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്. അവിടെ വെച്ച് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം).

ഉറവിടം അറിയാത്തയാൾ

വേങ്ങേരി സ്വദേശി (22). ജൂലായ് 16ന് പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനാൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

പുറമെ നിന്ന് എത്തിയവർ

മുക്കം സ്വദേശിയായ (25) എം.ബി.ബി.എസ് വിദ്യാർത്ഥി 11ന് കർണ്ണാടകയിൽ നിന്നെത്തി.
മുക്കം സ്വദേശി (29),ഖത്തറിൽ നിന്ന് കോഴിക്കോടെത്തി.
മുക്കം സ്വദേശിനി(31). 9ന് ബംഗളൂരുവിൽ നിന്ന് കോഴിക്കോടെത്തി.
മുക്കം സ്വദേശി (51). 3ന് ദമാമിൽ നിന്ന് കണ്ണൂരെത്തി വീട്ടിൽ നിരീക്ഷണത്തിൽ.
മുക്കം സ്വദേശി (32). ജൂൺ 20ന് ഡൽഹിയിൽ നിന്ന് കോഴിക്കോടെത്തി.
വടകര സ്വദേശി(31). സൗദിയിൽ നിന്ന് കോഴിക്കോടെത്തി.

രോഗമുക്തി

ഏറാമല സ്വദേശിനി (43), ഏറാമല സ്വദേശി (55), കീഴരിയൂർ സ്വദേശി (43),കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനി (63), കട്ടിപ്പാറ സ്വദേശി (43), കക്കോടി സ്വദേശി (56), നാദാപുരം സ്വദേശി (35), കുന്ദമംഗലം സ്വദേശി (38), തിരുവനന്തപുരം സ്വദേശി (55).

നിരീക്ഷണത്തിൽ 473 പേർ കൂടി

ഇന്നലെ പ്രവേശിപ്പിച്ച 473 പേർ ഉൾപ്പെടെ ജില്ലയിൽ 12,795 പേർ നിരീക്ഷണത്തിൽ. ഇതുവരെ 70,148 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 80 പേരടക്കം 446 പേർ ആശുപത്രികളിലാണ്. 203 പേർ മെഡിക്കൽ കോളേജിലും 102 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 141 പേർ എൻ.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. ഇന്നലെ 40 പേർ നിരീക്ഷണം പൂർത്തിയാക്കി.

1,688 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 33,350 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 31,045 പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 30,415 നെഗറ്റീവ് ആണ്. 2,305 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ചികിത്സയിൽ 348 കോഴിക്കോട് സ്വദേശികൾ

കൊവിഡ് സ്ഥിരീകരിച്ച 348 പേരിൽ 72 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 98 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 169 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടിയിലും 4 പേർ കണ്ണൂരിലും 3 പേർ മലപ്പുറത്തും ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. കൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികൾ, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികൾ എഫ്.എൽ.ടി.സി യിലും ഒരു തൃശൂർ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.

ജില്ലയിൽ ഇന്ന് വന്ന 171 പേർ ഉൾപ്പെടെ ആകെ 6,415 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 661 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 5,673 പേർ വീടുകളിലും 81 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 69 പേർ ഗർഭിണികളാണ്. ഇതുവരെ 20,035 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.