കുറ്റ്യാടി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കായക്കൊടി പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന് എതിരായ തീരുമാനങ്ങൾക്ക് പിന്തുണ നൽകുമെന്നും യോഗം അറിയിച്ചു. കെ.കെ. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞബ്ദുള്ള, ഇ. മുഹമ്മദ് ബഷീർ, സി.കെ. പോക്കർ, എം.ടി. കുഞ്ഞബ്ദുള്ള, എം.എ ലത്തീഫ്, ടി. സൈനുദ്ദീൻ, ഇ.പി. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.