പേരാമ്പ്ര: ചങ്ങരോത്ത് കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ജനപ്രതിനിധികളെയും പാർട്ടികളെയും കർഷക സംഘടനകളെയും അറിയിക്കാതെ നടത്തിയതിൽ എൽ.ഡി.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ നാലു വാർഡുകൾ അടച്ച സാഹചര്യത്തിൽ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രി ടി.പി. രാമകൃഷ്ണനെ പോലും വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയിൽ ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഒ.ടി. രാജൻ സ്വാഗതം പറഞ്ഞു. കെ.വി. കുഞ്ഞിക്കണ്ണൻ, എം. വിശ്വനാഥൻ, കെ.കെ. ഭാസ്‌കരൻ, കെ.ജി. രാമനാരായണൻ, ടി.ടി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.