തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് വേണ്ടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ പാരിഷ് ഹാൾ താത്കാലികമായി വിട്ടുനൽകി. കൊവിഡ് വ്യാപന ഭീതിയുടെ സാഹചര്യത്തിലാണ് ഓരോ പഞ്ചായത്തിലും ഫസ്റ്റ് ലൈൻട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കുന്നത്. അടിയന്തര സാഹചര്യം ഉണ്ടാകുന്ന മുറയ്ക്ക് രോഗികളെ ഇവിടേയ്ക്ക് മാറ്റും. ഇതിനുള്ള ഭൗതിക സംവിധാനങ്ങൾ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒരുക്കും. ജില്ലാ അധികൃതർ സ്ഥലം പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കും.