പയ്യോളി: സമീപ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ പയ്യോളി നഗരസഭാ പരിധിയിൽ തട്ടുകടകളും വഴിയോര കച്ചവടവും നിരോധിച്ചു. കൊവിഡ് ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും പരിശോധന കർശനമാക്കാനും കൗൺസിലർമാരുടെയും ആർ.ആർ.ടിമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. പൊലീസും നഗരസഭയും ഉൾപ്പെടുന്ന സ്ക്വാഡ് പരിശോധനയ്ക്കായി രൂപീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ വി.ടി.ഉഷ അദ്ധ്യക്ഷത വഹിച്ചു.