കോഴിക്കോട്: ജില്ലയിൽ ഏഴ് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ 11ാം വാർഡ് പൂളക്കടവ്, 12ാം വാർഡ് പാറോപ്പടി, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 4ാം വാർഡ് പാലാഴി ഈസ്റ്റ്, വളയം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് വണ്ണാർകണ്ടി, 14 ചെക്കോറ്റ, 13 മണിമല, 12ാം വാർഡിൽ ഉൾപ്പെട്ട ടൗൺ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

കോർപ്പറേഷനിലെ 62ാം വാർഡ് മൂന്നിലിങ്കൽ, 56ാം വാർഡ് ചക്കുംകടവ് എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മാറ്റി.