ek-
ഇ.കെ. നിധിൻ

കോഴിക്കോട്: കണ്ണങ്കണ്ടി ട്രേഡേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ പിടികൂടി. കോട്ടൂളി കണ്ണംചാലിൽ ഇ.കെ. നിധിൻ (20)നെയാണ് വെള്ളിയാഴ്ച ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ സ്റ്റേഷനിനടുത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൻകവർച്ചാ കേസ് ഉൾപ്പടെ പത്തോളം കേസിൽ കൂട്ടുപ്രതിയാണ് നിധിനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി ടൗൺ എസ്‌.ഐ കെ.ടി. ബിജിത്ത് അറിയിച്ചു.