നാദാപുരം:തൂണേരിയിൽ തട്ടാറത്ത് ജയൻ അനുസ്മരണ യോഗം നടത്തിയ സി.പി.എം. നേതാക്കളടക്കം 20 പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഈ മാസം ആറാം തീയതിയായിരുന്നു തൂണേരിയിൽ ജയൻ അനുസ്മരണ യോഗം സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കൊവിഡ് ചട്ടം പാലിക്കാതെയാണ് യോഗം നടത്തിയെതെന്ന യൂത്ത് ലീഗിന്റെ പരാതിയിലാണ് കേസ്.