നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കൊയമ്പ്രം പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹ വീട്ടിലെത്തിയ കോഴിക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത 40 പേരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഈ മാസം 9നാണ് നൂറോളം പേർ പങ്കെടുത്ത ഡോക്ടർ ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹ വീട്ടിലെത്തിയ രോഗബാധിതൻ ചില ബന്ധുവീടുകളിലും സന്ദർശനം നടത്തിയിരുന്നു. വിദേശത്ത് പോകാൻ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ പെട്ട ചെക്യാട് പഞ്ചായത്തിലുള്ളവരുടെ വിവരം ആരോഗ്യവകുപ്പ് കൊവിഡ് ടെസ്റ്റിനായി കൈമാറിയിട്ടുണ്ട്. കൊവിഡ് ചട്ടം ലംഘിച്ച് വിവാഹം നടത്തിയ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.