photo
ഇയ്യാട് ചാലിക്കുന്ന് റോഡ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്യുന്നു

ഇയ്യാട്: ഉണ്ണികുളം ചാലിക്കുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സതീശൻ കായക്കൽ, ശ്രീജ ചേലത്തൂർ, റോഡ് കമ്മിറ്റി ചെയർമാൻ ശ്രീനിവാസൻ, ലിബിൻ ലാൽ, ഗഫൂർ,​ എ.കെ. ഗൗതം എന്നിവർ സംസാരിച്ചു. കൺവീനർ സി.കെ.പി. പ്രജീഷ് നന്ദിയും പറഞ്ഞു.