പതിനെട്ടുകാരൻ വെറുതെ സ്വപ്നം കാണുകയായിരുന്നില്ല. ആ സ്വപ്നം മണ്ണിൽ പടുത്തുയർത്താൻ നിമിഷം പോലും പാഴാക്കാതെ മനസ്സർപ്പിച്ച് നീങ്ങുകയായിരുന്നു. അതിനിടയ്ക്ക് തടസ്സങ്ങൾ പലത് നേരിട്ടപ്പോഴും തളർന്നില്ല. ഒടുവിൽ സ്വപ്നം യാഥാർത്ഥ്യമായപ്പോൾ സാമൂതിരിയുടെ നാട്ടിൽ തിളക്കത്തോടെ പൊങ്ങിവന്നത് നിർമ്മാണ മേഖലയിലെ കിടയറ്റ ബ്രാൻഡ് നെയിം ; ലാൻഡ്മാർക്ക് ബിൽഡേഴ്സ് !.
യുവസംരംഭകൻ അരുൺ കുമാറിന്റെ നിശ്ചയദാർഢ്യത്തിൽ നിന്നു ഉദയം കൊണ്ട കാലിക്കറ്റ് ലാൻഡ് മാർക്ക് ബിൽഡേഴ്സ് തുടക്കം മുതൽ ഓരോ പ്രോജക്ടും വെല്ലുവിളിയായി കണ്ട് കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുകയാണ്. ചുരുങ്ങിയ കാലത്തിനിടയ്ക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ കേരളത്തിലെ തന്നെ മികച്ച ബ്രാൻഡുകളിൽ മുൻനിരയിലേക്ക് എത്താൻ കഴിഞ്ഞതിന് കാരണവും മറ്റൊന്നല്ല. ആധുനികതയും ആഡംബരവും ഒത്തിണങ്ങുന്ന വേറിട്ട സ്റ്റൈലും ഡിസൈനും ലാൻഡ്മാർക്കിന്റെ കൊടിയടയാളമായി മാറിയിരിക്കുകയാണ്. കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്നതിൽ ലാൻഡ് മാർക്കിന്റെ സിൽവർ ഗാർഡൻ, മെട്രോപൊളിസ്, ഹൈലാൻഡ്സ്, നെസ്റ്റീം തുടങ്ങിയ റസിഡൻഷ്യൽ പ്രോജക്ടുകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നഗരജീവിതത്തിന്റെ സൗകര്യങ്ങൾ പരമാവധി ലഭ്യമാക്കുന്നതിനൊപ്പം ശാന്തമായ അന്തരീക്ഷത്തിന്റെ അനുഗ്രഹം കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൻഡ്മാർക്ക് ഓരോ പുതിയ റസിഡൻഷ്യൽ പ്രോജക്ടിനെയും സമീപിക്കുന്നത്. ഇന്നിപ്പോൾ അന്തർദ്ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റാൻ ലാൻഡ്മാർക്ക് ബ്രാൻഡിന് കഴിഞ്ഞത് മാനേജിംഗ് ഡയറക്ടർ അരുൺ കുമാറിന്റെ സാരഥ്യത്തിലുള്ള ഒന്നാന്തരം ടീം വർക്കിന്റെ മികവിലാണ്.
ക്രെഡായ് കേരളയുടെ ഗവേണിംഗ് കൗൺസിൽ മെമ്പറും കാലിക്കറ്റ് ക്രെഡായ് ചാപ്‌റ്ററിന്റെ പ്രസിഡന്റുമാണ് അരുൺകുമാർ. മലബാർ ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമാണ്. പ്രവർത്തന മികവിന് നിരവധി ദേശീയ - അന്തർദ്ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്.
തുടക്കം എളിയ നിലയിൽ
തീർത്തും ചെറുകിട കോൺട്രാക്ട് പ്രവൃത്തിയിൽ നിന്നാണ് ലാൻ്ഡ്മാർക്കിന്റെ തുടക്കം. ഗവ. കോൺട്രാക്ടർ മോഹാലയത്തിൽ മുരിങ്ങോളി പത്മനാഭൻ നമ്പ്യാരുടെയും മോഹിനി അമ്മയുടെയും രണ്ടു മക്കളിൽ മൂത്തയാളായ അരുൺകുമാർ 18-ാം വയസ്സിൽ കൺസ്ട്രക്‌ഷൻ മേഖലയിലേക്ക് കാലെടുത്തുവച്ചത് നിയോഗമെന്നോണമായിരുന്നു. അച്ഛന് ശാരീരികപ്രശ്നങ്ങൾ വന്നപ്പോൾ പകരം ചുമതലയേൽക്കുകയായിരുന്നു. മാവൂർ റോഡിലെ ഡ്രെയ്‌നേജ് പണിയുടെയും ചില നിർമ്മാണപ്രവൃത്തികളുടെയും ചുമതലക്കാരനെന്ന നിലയിൽ മുന്നിട്ടിറങ്ങേണ്ടി വന്നപ്പോൾ പണിക്കാർക്കൊപ്പം നിന്ന് കൺസ്ട്രക്‌ഷൻ വർക്കിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കി തുടങ്ങി. വൈകാതെ സ്വന്തമായി ഒരു പ്രവൃത്തി ഏറ്റെടുക്കണമെന്ന മോഹമായി. അങ്ങനെ, പിന്നീട് ലാൻഡ്മാർക്കിന്റെ ഡയറക്ടറായ അൻവർ സാദത്തിന്റെ സഹായത്തോടെ 2002 ൽ മാങ്കാവിൽ 1,400 സ്‌ക്വയർ ഫീറ്റിൽ ത്രീ ബെഡ് റൂം വീട് പണിതു. പക്ഷേ, വിചാരിച്ചപോല വിജയം കാണാനായില്ല അതിൽ. തുടർന്ന് കാര്യങ്ങൾ കൂടുതൽ പഠിച്ച്, വ്യക്തമായ കാഴ്ചപ്പാടോടെ കോട്ടൂളിയിൽ 12 സെന്റിൽ 9 അപ്പാർട്ട്മെന്റുകൾ നിർമ്മിച്ച് കെട്ടിടനിർമാണ രംഗത്ത് നല്ലൊരു തുടക്കമിട്ടു. അത് വളർച്ചയുടെ ആദ്യനാഴികക്കല്ലായി. പാർട്ട്ണർഷിപ്പിൽ ലാൻഡ്മാർക്ക് കമ്പനി തുടങ്ങിയത് മാവൂർ റോഡിൽ ചെറിയൊരു ഓഫീസുമായാണ്. ക്രമേണേ അത് കാലിക്കറ്റ് ലാൻഡ്മാർക്ക് ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സായി മാറി. പാറോപ്പടിയിൽ മൂന്നേക്കറിൽ ലാൻഡ്മാർക്കിന്റെ മുഖമുദ്രയായി ഉയർന്ന ആദ്യടൗൺഷിപ്പ് പ്രോജക്ട് സിൽവർ ഗാർഡന്റെ ആദ്യഘട്ടം വലിയ പ്രതിബന്ധങ്ങളുടേതായിരുന്നു. പരിസരവാസികളുടെ ചില ആശങ്കകൾക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ കൂടി ചേർന്നപ്പോൾ ആ സ്ഥലത്തേക്ക് കയറാൻ പോലും സാധിക്കാത്ത അവസ്ഥ വന്നു. കഷ്ടപ്പെട്ട് ഇറക്കിയ മുതൽമുടക്ക് മുഴുവൻ ചോർന്നു പോകുന്ന നിലയായി. പക്ഷേ, ആത്മവിശ്വാസം കൈവിട്ടില്ല. പോരാട്ടങ്ങൾക്കൊടുവിൽ സത്യത്തിന് തന്നെയായിരുന്നു അന്തിമവിജയം. അതോടെ തടസ്സങ്ങളും നീങ്ങി. ആവശ്യക്കാരുടെ മനസ്സറിഞ്ഞ് പാർപ്പിടങ്ങൾ പണിതു കൈമാറിയതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിശ്വാസ്യത കൈവരിക്കാനായി. മൗത്ത് പബ്ളിസിറ്റിയിലൂടെ ലഭിച്ച ഈ വിശ്വാസ്യത തന്നെയാണ് വലിയ പ്രോജ്ടുകളിലേക്ക് കടക്കാൻ ലാൻഡ്മാർക്കിന് തുണയായത്. സമയബന്ധിതമായി, വാഗ്ദാനങ്ങൾ നിറവേറ്റി പ്രോജക്ടുകൾ പൂർത്തിയാക്കുന്നുവെന്നത് ലാൻഡ്മാർക്കിന്റെ വളർച്ചയ്ക്ക് വേഗം കൂട്ടാൻ ഏറെ സഹായകമായിട്ടുണ്ട്. ഉത്തരകേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ പ്രധാന പങ്ക് വഹിക്കാൻ ലാൻഡ്മാർക്കിന് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന നിരവധി ടൗൺഷിപ്പ് റസിഡൻഷ്യൽ പ്രോജക്ടുകൾ.
'ലാൻഡ്മാർക്ക് വേൾഡ് ';
'ലാൻഡ്മാർക്ക് വില്ലേജ് '
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റസിഡൻഷ്യൽ ടൗൺഷിപ്പുകളിലൊന്നായി ഉയർന്നതാണ് 'ലാൻഡ്മാർക്ക് വേൾഡ് '. കേരളത്തിലെ ആദ്യ ലേഡീസ് ക്ലബ് ഹൗസ് കൂടി ഉൾപ്പെടുന്നതാണിത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ടൗൺഷിപ്പായി രൂപം കൊള്ളുന്ന 'ലാൻഡ്മാർക്ക് വില്ലേജ് ' ഈ സ്ഥാപനത്തിന്റെ പ്രൗഢിയേറ്റുന്ന മറ്റൊരു പ്രോജക്ടാണ്.
35 ഏക്കറിൽ സ്വപ്നലോകം...
വയനാടിനോടു ചേർന്ന് അടിവാരത്ത് പ്രകൃതിരമണീയമായ താഴ്‌വരയിലെ 35 ഏക്കറിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുതലോകമാണ്. ഹോസ്പിറ്റാലിറ്റി, ടൂറിസം എന്റർടെയ്ൻമെന്റ് എന്നിവ സമ്മേളിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ വിനോദകേന്ദ്രമാണ് ലാൻഡ്മാർക്ക് എന്റർടെയ്ൻമെന്റ് സിറ്റിയിലൂടെ ലാൻഡ്മാർക് ബിൽഡേഴ്‌സ് ലക്ഷ്യമിടുന്നത്. ഷോപ്പെന്റർടെയ്ൻമെന്റ് സെന്റർ, വാട്ടർതീം പാർക്ക്, ഗെയിം സോണുകൾ, റസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ, കൾച്ചറൽ വില്ലേജ്, സ്‌പൈസസ് വില്ലേജ്, യൂറോപ്യൻ - അറബ് സ്ട്രീറ്റുകൾ, ക്ലബ് റിസോർട്ട്, സ്‌പോർട്‌സ് അരീന എന്നിങ്ങനെ ഉല്ലസിക്കാൻ ഏറെ കവാടങ്ങൾ തുറന്നിടുന്നതായിരിക്കും എന്റർടെയ്ൻമെന്റ് സിറ്റി. തീംപാർക്കുകളും ഷോപ്പിംഗ് ഏരിയകളും കടന്ന് കൾച്ചറൽ വില്ലേജിലെത്തുമ്പോഴും വിനോദമൊടുങ്ങുന്നില്ല. രാത്രിക്കാഴ്ചകൾ കണ്ടും കലാവിരുന്ന് ആസ്വദിച്ചും അവിടെ തങ്ങാനുള്ള ഇടം കൂടി ലാൻഡ്മാർക്ക് ഒരുക്കുന്നുണ്ട്. ഇതിനായി വിശാലമായ ക്ലബ് റിസോർട്ടാണ് തയാറാക്കുക. സ്‌പോർട്‌സ് അരീനയിൽ വിപുലമായ സജ്ജീകരണങ്ങളുണ്ടാവും. കൺവെൻഷൻ സെന്റർ വലിയ ചടങ്ങുകൾക്ക് ഉചിതമായ തരത്തിലായിരിക്കും. സ്‌പാ അടക്കം ആയുർവേദിക് സെന്ററും ഒരുങ്ങുന്നുണ്ട്.
മർകസ് നോളജ് സിറ്റി
കാലിക്കറ്റ് ലാൻഡ്മാർക്കും കോഴിക്കോട്ടെ 'മർകസും' സംയുക്തമായി 125 ഏക്കറിൽ തീർക്കുന്ന ബൃഹത്‌പദ്ധതിയാണ് മർക്കസ് നോളജ് സിറ്റി. ഇവിടെ എൻജിനിയറിംഗ് കോളേജ്, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, യൂനാനി മെഡിക്കൽ കോളേജ്, ഇന്റർനാഷണൽ സ്‌കൂൾ, കൊമേഴ്സ്യൽ മാൾ, ഫോർ ബെഡ് റും വരെയുള്ള ലക്‌ഷ്വറി അപ്പാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ, ഐ.ടി പാർക്ക് എന്നിവയുണ്ടാവും. കോഴിക്കോട് നിന്നു ഒരു വിളിപ്പാടകലെ, ഹരിതഭംഗി നിറഞ്ഞ് വിശാലമായ താഴ്‌വരയിൽ ഒരുങ്ങുന്ന ഈ പ്രോജക്ട് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ്.
ടീം സുശക്തം
പരിചയസമ്പന്നരായ ആർക്കിടെക്ടുകളും പ്രഗത്ഭരായ എൻജിനിയർമാരും തന്നെയാണ് ലാൻഡ്മാർക്ക് ബിൽഡേഴ്‌സിന്റെ കരുത്ത്. രണ്ടായിരത്തോളം തൊഴിലാളികളുമുണ്ട് ലാൻഡ്മാർക്ക് ടീമിൽ. മികച്ച പരിശീലനം ലഭിച്ച റിസർച്ച് ടീം നിരന്തര പഠനങ്ങൾക്കു ശേഷമാണ് നൂതനരീതികളും അത്യാധുനിക സാങ്കേതികവിദ്യകളും നിർമ്മാണരംഗത്ത് വിളക്കിച്ചേർക്കുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപാസിലെ ലാൻഡ്മാർക്ക് വേൾഡിൽ ലാൻഡ്മാർക്ക് കോർപറേറ്റ് ഓഫീസ് തലയെടുപ്പോടെയുണ്ട്.
സജീവം ജീവകാരുണ്യ
പ്രവർത്തനങ്ങളിലും
ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൈത്താങ്ങാവുന്നുണ്ട് ഈ സ്ഥാപനം. സംസ്ഥാനത്ത് പലയിടങ്ങളിലായി ഇതിനകം 17 നിർധന കുടുംബങ്ങൾക്ക് സ്നേഹവീട് പണിതുനൽകിയിട്ടുണ്ട്. കോഴിക്കോട്ടെ സാമൂഹിക പ്രവർത്തനങ്ങളിലുമുണ്ട് ലാൻഡ്മാർക്കിന്റെ സജീവപങ്കാളിത്തം.