താമരശേരി: പരപ്പൻപൊയിൽ (ഈസ്റ്റ്) കല്ലുവെട്ട്കുഴിക്കലിൽ താമരശേരി പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അംഗൻവാടി പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാഡിൽ പദ്ധതി വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ. സരസ്വതി, റസീന സിയ്യാലി, മഞ്ജിത കുറ്റിയാക്കിൽ, പി.പി. ഗഫൂർ, എൻ.പി. മുഹമ്മദലി, ബ്ലോക്ക് മെമ്പർ എ.പി. ഹുസയിൽ, എ.പി. മൂസ, എം.പി. മൂസ, കാരാട്ട് സഫിയ, കെ.സി. ഷാജഹാൻ, എം.ടി. അയ്യൂബ് ഖാൻ, റഷീദ് പാറോയിൽ, പി.പി.സി. അബ്ദുള്ള, മുഹമ്മദ് കുട്ടി തച്ചറക്കൽ, വി.കെ ഉനൈസ്, പി.പി. മിൻഹാജ് എന്നിവർ സംസാരിച്ചു. ജെ.ടി. അബ്ദുറഹ്മാൻ സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു.