കോഴിക്കോട്: പിടിവിട്ട തരത്തിലേക്ക് കോഴിക്കോടും. ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 92 പേർക്ക് !. ഇതിൽ തന്നെ 41 പേർക്ക് സമ്പർക്കത്തിലൂടെ!!. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളുമുണ്ട്.
വിദേശത്ത് നിന്ന് എത്തിയ 30 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 17 പേർക്കും രോഗം പിടിപെട്ടു. ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 754 ആയി ഉയർന്നു. ഇന്നലെ നാലു പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
കൊവിഡ് പോസിറ്റീവായി 435 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 85 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 121 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 222 പേർ കോഴിക്കോട് എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലുമാണ്. 4 പേർ കണ്ണൂരിലും ഓരോ ആൾ വീതം മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലുമുണ്ട്.
566 പേർ കൂടി നിരീക്ഷണത്തിൽ
പുതുതായി വന്ന 566 പേർ ഉൾപ്പെടെ ജില്ലയിൽ 12,156 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ 71,353 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 49 പേർ ഉൾപ്പെടെ 460 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 207 പേർ മെഡിക്കൽ കോളേജിലും 101 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 152 പേർ എൻ.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും നിരീക്ഷണത്തിലുണ്ട്. 35 പേർ ഡിസ്ചാർജ്ജായി .
ഇന്നലെ വന്ന 290 പേർ ഉൾപ്പെടെ ആകെ 5,852 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 659 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 5,111 പേർ വീടുകളിലും 82 പേർ ആശുപത്രിയിലുമാണ്.
വിദേശത്ത് നിന്ന് എത്തിയവർ
( പഞ്ചായത്ത് തിരിച്ച് )
നാദാപുരം -2
മരുതോങ്കര -5
മാവൂർ- 4
പുതുപ്പാടി -2
ഒളവണ്ണ - 5
വടകര മുനിസിപ്പാലിറ്റി - 3
കായക്കൊടി - 1
പേരാമ്പ്ര -2
കുറ്റ്യാടി -2
കൂടരഞ്ഞി - 1
കട്ടിപ്പാറ -1
കൊടുവള്ളി -1
പെരു
ഇതര സംസ്ഥാനങ്ങളിൽ
നിന്ന് എത്തിയവർ
നാദാപുരം - 1
മാവൂർ - 5
കുന്ദമംഗലം - 1
പുതുപ്പാ
ഫറോക്ക് -1
പെരുവയൽ - 2
വടകര മുനിസിപ്പാലിറ്റി -1
ഏറാമല -1
കായക്കൊടി -1
കൂത്താളി - 1
ഒളവണ്ണ - 1
സമ്പർക്കം വഴി
വില്യാപ്പള്ളി - 12
കോഴിക്കോട് കോർപ്പറേഷൻ - 11
നാദാപുരം - 6
വടകര മുനിസിപ്പാലിറ്റി - 3
പുതുപ്പാടി - 3
മണിയൂർ - 2
ചങ്ങരോത്ത് - 1
ചെക്യാട് - 1
തൂണേരി -1
ഏറാമല - 1
ഉറവിടം വ്യക്തമല്ലാത്ത
കേസുകൾ
വളയം -1
പെരുമണ്ണ -1
വടകര മുനിസിപ്പാലിറ്റി - 1
കൊയിലാണ്ടി മുൻസിപ്പാലിറ്റി - 1