കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വളയൻങ്കോട് മലയിൽ കാട്ടാന ശല്യം. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം മംഗലാപുരം ഷാജി, വട്ടപൊയിൽ കൃഷ്ണൻ, വാലുപാറ തങ്കപ്പൻ എന്നിവരുടെ കൃഷിഭൂമിയിലെ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. നാട്ടുകാരും കുറ്റ്യാടിയിൽ നിന്ന് എത്തിയ ഫോറസ്റ്റ് അധികാരികളും ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും ഇവ തിരിച്ചെത്തുകയാണ്. തകർന്ന സോളാർ ഫെൻസിംഗ് പൂർവ്വ സ്ഥിതിയിലാക്കുകയും വനംവകുപ്പ് സ്ഥിരം വാച്ചർമാരെ നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.