കോഴിക്കോട്: വീടുകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. കൊവിഡ് ചട്ടം പാലിച്ചാണ് വീടുകളിലെ ബലിത്തറകളിൽ പിതൃതർപ്പണം നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌നാനഘട്ടങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും പിതൃതർപ്പണം നിരോധിച്ചിരുന്നു. മന്ത്രങ്ങളും ബലിയിടുന്നതിന്റെ ക്രമവുമെല്ലാം ആചാര്യന്മാരുടെ നിർദേശാനുസരണം ഹിന്ദു സംഘടനകൾ ജനങ്ങളിൽ എത്തിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത്, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശ്രേഷ്ഠാചാര സഭ എന്നിവരുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. വിവിധ സംഘടനകൾ വീഡിയോകളും പുറത്തിറക്കിയിരുന്നു.