kunnamangalam-news
പൈങ്ങോട്ടുപുറം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സമൂഹം 2020 പരിപാടി കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയ്‌പേഴ്‌സൻ ത്രിപുരി പൂളോറ ഉൽഘാടനം ചെയ്യുന്നു

കുന്ദമംഗലം: പൈങ്ങോട്ടുപുറം വാർഡ് കോൺഗ്രസ് കമ്മിറ്റി 120 കുടുംബങ്ങൾക്ക് പുതപ്പും വൃദ്ധർക്ക് കർക്കിടക കിറ്റുകളും പ്രതിഭകളെ ആദരിക്കലും നടത്തി. സമൂഹം- 2020 എന്ന ചടങ്ങ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ത്രിപുരി പൂളോറ ഉദ്ഘാടനം ചെയ്തു. ജിജിത്ത് പൈങ്ങോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകൾക്ക് മോഹനൻ തൂലിക ഉപഹാരങ്ങൾ നൽകി. മോഹനൻ മൂത്തോന, കെ. ശ്രീധരൻ, എം. അശോകൻ നായർ, എം. ഗോപാലൻ, എ.പി. രവി, എം. ബാലൻ, ജി. സന്ദീപ്, എം. വിജയൻ, അർഷാദ്, മനു മോഹൻ എന്നിവർ പ്രസംഗിച്ചു.