വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, 22-ന് ചോമ്പാൽ സർവിസ് സഹകരണ ബാങ്കിൽ നടത്താനിരുന്ന ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.