മുക്കം: കൊവിഡ് രോഗിയുടെ മകനോടൊപ്പം പന്തുകളിച്ച 29 പേരോട് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച ചേന്ദമംഗല്ലൂർ സ്വദേശിയുടെ മകനോടൊപ്പം കളിച്ച കൊടിയത്തൂരിലെ യുവാക്കളോടാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. മുക്കം നഗരസഭ ചേന്ദമംഗല്ലൂരിൽ നടത്തിയ പരിശോധന ക്യാമ്പിലാണ് ക്വാറന്റൈനിൽ 14 ദിവസം പൂർത്തിയാക്കിയ ആളുടെ സ്രവം പരിശോധനയ്ക്കെടുത്തത്. ഫലം പോസിറ്റീവാകുകയും ചെയ്തു. ഇതിനിടെയാണ് ഇയാളുടെ മകൻ കൂട്ടുകാർക്കൊപ്പം പന്തുകളിച്ചത്.