നാദാപുരം: കൊവിഡ് നിയന്ത്രണം ലംഘിച്ചുള്ള വിവാഹത്തിൽ ഡോക്ടറായ നവവരന് കൊവിഡ് സ്ഥീരികരിച്ചു. കോൺഗ്രസ് നേതാവിന്റെ മകനാണ് ഇദ്ദേഹം. ചെക്യാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുടെ വീട്ടിൽ കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്ത കോഴിക്കോട്ടുകാരനായ ബന്ധുവിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വരനായ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത 43പേർ ക്വാറന്റൈനിലാണ്. വ്യാഴാഴ്ച ചെക്യാട് സമ്പർക്കമുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.