homeo
കോവിഡ് 19 ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഡോ.അനുപമ പി. നായർ എരഞ്ഞിപ്പാലം നോർത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.ജെ. റോബിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എരഞ്ഞിപ്പാലം നോർത്ത് റസിഡന്റ്സ് അസോസിയേഷന്റെ (എനോറ) നേതൃത്വത്തിൽ ആയുഷ് മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമുള്ള കൊവിഡ് 19 ഹോമിയോ പ്രതിരോധ മരുന്ന് വീടുകളിൽ എത്തിച്ചു. ഡോ.അനുപമ പി. നായർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.ജെ. റോബിന് മരുന്ന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ടി.പി. മോഹൻദാസ്, ട്രഷറർ കെ.സച്ചിദാനന്ദൻ, ജോയിന്റ് സെക്രട്ടറി പി. മനോജ് കുമാർ, എക്സിക്യൂട്ടിവ് മെമ്പർമാരായ ഇഖ്ബാൽ, സുധീർബാബു, കേശവൻ, ദേവദാസൻ എന്നിവർ സംബന്ധിച്ചു.