സമ്പർക്കത്തിലൂടെ 6 പേർക്ക് രോഗബാധ
ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവർ 312
127 പേർ രോഗമുക്തി നേടി
കൽപ്പറ്റ: ആരോഗ്യപ്രവർത്തക ഉൾപ്പെടെ 17 പേർക്ക് ജില്ലയിൽ ചൊവ്വാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തി നേടി. കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന മുപ്പതുകാരിയായ സ്റ്റാഫ് നഴ്സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ ആറ് പേർക്ക് രോഗം പിടിപെട്ടു. നല്ലൂർനാട് സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22 വയസുള്ള രണ്ട് സ്ത്രീകൾക്കുമാണ് ചൊവ്വാഴ്ച്ച സമ്പർക്കത്തിലൂടെ രോഗം പകർന്നത്.ആരോഗ്യ പ്രവർത്തക, അയൽ ജില്ലയിൽ പോയി തിരിച്ചെത്തിയ 24,46 വയസുള്ളവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ജില്ലയിൽ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി. 178 പേർ ജില്ലയിലും 3 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ഇതുവരെ 127 പേർ ജില്ലയിൽ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശിയേയും തൃശൂർ സ്വദേശിയേയും അതത് ജില്ലകളിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ചവർ:
ജൂലൈ മൂന്നിന് ഖത്തറിൽ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 32 കാരൻ, ജൂൺ 30 ന് അബുദാബിയിൽ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശിയായ 27 കാരൻ, ജൂലൈ 8 ന് ദുബായിൽ നിന്ന് വന്ന പുഴമുടി സ്വദേശിയായ 37കാരൻ, ജൂലൈ നാലിന് മുംബൈയിൽ നിന്നെത്തിയ പുൽപ്പള്ളി ചെറ്റപ്പാലം സ്വദേശിയായ 32കാരൻ, ജൂലൈ ഏഴിന് ബംഗളുരുവിൽ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 34കാരൻ, ജൂലൈ 12 ന് ഹൈദരാബാദിൽ നിന്നെത്തിയ അമ്പലവയൽ സ്വദേശിയായ 24കാരൻ, ജൂലൈ 8 ന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന പനമരം സ്വദേശിയായ 30കാരൻ, ജൂലൈ 17 ന് ബംഗളുരുവിൽ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 31 കാരൻ, ജൂലൈ 10 ന് ഹൈദരാബാദിൽ നിന്ന് വന്ന തൃശ്ശിലേരി സ്വദേശിയും ട്രക്ക് ഡ്രൈവറുമായ 48കാരനും 40 കാരിയായ ഭാര്യയും, അയൽ ജില്ലകളിൽ യാത്ര ചെയ്തു തിരിച്ചു വന്ന തൊണ്ടർനാട് സ്വദേശിയായ 24 കാരൻ, പേരിയ സ്വദേശിയായ 46 കാരൻ, കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി 46 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവർ:
കാവുമന്ദം സ്വദേശി (33), ആനപ്പാറ സ്വദേശി (37), കാക്കവയൽ സ്വദേശി (34), മഞ്ഞുറ സ്വദേശി (22), പടിഞ്ഞാറത്തറ സ്വദേശി (39), ബത്തേരി സ്വദേശി (24), പുൽപ്പള്ളി സ്വദേശി (48), മുട്ടിൽ സ്വദേശി (37), കൃഷ്ണഗിരി സ്വദേശി (42), എടവക സ്വദേശി (28), മില്ലുമുക്ക് സ്വദേശി (48), മാനന്തവാടി സ്വദേശി (39), ബംഗാൾ സ്വദേശി (24), ബൈരക്കുപ്പ സ്വദേശി (75) എന്നിവരും തിരുവനന്തപുരത്തും പാലക്കാട്ടും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും രോഗം ഭേദമായി ആശുപത്രിവിട്ടു.
പുതുതായി നിരീക്ഷണത്തിലായത് 165 പേർ
285 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 3073 പേർ
ഇതുവരെ പരിശോധനയ്ക്കയച്ചത് 13488 സാമ്പിളുകൾ
11905 പേരുടെ ഫലം ലഭിച്ചു.
11593 നെഗറ്റീവും 312 പോസിറ്റീവും