വടകര: വടകര കോളേജ് ഒഫ് എൻജിനിയറിംഗിലെ എം.സി.എ അഡ്മിഷനുള്ള പ്രവേശന പരീക്ഷയ്ക്ക് 30 വരെ അപേക്ഷിക്കാം. ആഗസ്റ്റ് എട്ടിനാണ് പരീക്ഷ.
സംവരണ വിഭാഗക്കാർക്ക് ആനുപാതിക ഇളവുകളുണ്ട്. ഓൺലൈനായാണ് (http://lbscetnre.kerala.gov.in) അപേക്ഷിക്കേണ്ടത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. വിശദവിവരങ്ങൾ സൈറ്റിൽ (www.cev.ac.in) ലഭിക്കും. ഫോൺ: 94959 03733, 94005 11020, 0496 2536125.